Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Politics

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ട്: കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ മാ​ത്ര​മ​ല്ല ഓ​രോ മ​ല​യാ​ളി​ക്കും താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​മു​ത​ൽ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണി​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക്‌ എ​ന്താ​ണ്‌ വി​ഴി​ഞ്ഞ​ത്ത് കാ​ര്യം എ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ.​കെ. രാ​ഗേ​ഷ് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് തി​രി​ച്ചും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി നി​ർ​ത്താ​ൻ നോ​ക്ക​രു​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചോ​ദ്യം ഉ​യ​രു​മ്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത ക​ണ്ടാ​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​കും. ഇ​നി​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ഷോണിന്‍റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കുമെന്ന് കാപ്പൻ

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്‍റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്‍റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്‍റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്‍റെ വ്യക്തമായ പ്രതിഫലനമാണ്.

മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്‍റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

National

എപ്സ്റ്റീൻ ഫ​​​​​യ​​​​​ൽ​​​​​സ്; അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള വ്യ​​​​​വ​​​​​സാ​​​​​യ​​​​​പ്ര​​​​​മു​​​​​ഖ​​​​​ൻ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ൽ. പേ​​​​​ര് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത ഒ​​​​​രു ന​​​​​ന്പ​​​​​ർ 2017 മാ​​​​​ർ​​​​​ച്ച് ഒ​​​​ന്പ​​​​തി​​​​ന് ​അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​ക്ക് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ള്ള സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ലു​​​​​ണ്ടെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള സ്ഥാ​​​​ന​​​​പ​​​​തി​​​​യാ​​​കാ​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​ൻ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും അം​​​​​ബാ​​​​​നി തി​​​​​രി​​​​​ച്ച് മു​​​​​ൻ സി​​​​​ഐ​​​​​എ ത​​​​​ല​​​​​വ​​​​​നാ​​​​​യ ഡേ​​​​​വി​​​​​ഡ് പെ​​​​​ട്രാ​​​​​യ​​​​​സി​​​​​ന്‍റെ പേ​​​​​ര് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തും എ​​​​​പ്സ്റ്റീ​​​​​ൻ ഫ​​​​​യ​​​​​ൽ​​​​​സി​​​​​ലു​​​​​ണ്ട്. ഇ​​​​​തി​​​​​നു പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​യി നി​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ചോ​​​​​യ്സാ​​​​​രാ​​​​​ണെ​​​​​ന്ന് അ​​​​​ജ്ഞാ​​​​​ത​​​​​ന​​​​​ന്പ​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി "ആ​​​​​രാ​​​​​ണ് നി​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ ചോ​​​​​യ്സ്’ എ​​​​​ന്നാ​​​​​ണ് അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

യു​​​​​എ​​​​​സ് നീ​​​​​തി​​​​​വ്യാ​​​​​യ​​​​​വ​​​​​കു​​​​​പ്പ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട ഇ​​​​​തേ ഫ​​​​​യ​​​​​ലി​​​​​ൽ​​​​ത്ത​​​​​ന്നെ 2017 മാ​​​​​ർ​​​​​ച്ച് 16ന് ​​​​​അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​റി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച സ​​​​​ന്ദേ​​​​​ശം ഇ​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് "ഹ​​​​​ലോ, ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ജാ​​​​​ര​​​​​ഡി​​​​​നെ​​​​​യും ബാ​​​​​ന​​​​​ണി​​​​​നെ​​​​​യും ഉ​​​​​ട​​​​​ന​​​​​ടി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന് നി​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യം താ​​​​​ത്പ​​​​​ര്യ​​​​​മാ​​​​​യു​​​​​ണ്ട്. ദ​​​​​യ​​​​​വാ​​​​​യി ഉ​​​​​പ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മേ​​​​​യി​​​​​ൽ ഡോ​​​​​ണ​​​​​ൾ​​​​​ഡി​​​​​നെ കാ​​​​​ണാ​​​​​ൻ ഡി​​​​​സി (വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡി​​​​​സി) സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​തി​​​​​ലും സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ക.' മ​​​​​റ്റൊ​​​​​രു ഫ​​​​​യ​​​​​ലി​​​​​ൽ 2017 മാ​​​​​ർ​​​​​ച്ച് ഒ​​​​ന്പ​​​​തി​​​​ന് ​ഇ​​​​​തേ ന​​​​​ന്പ​​​​​റി​​​​​ലേ​​​​​ക്ക് അ​​​​യ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ ഡേ​​​​​വി​​​​​ഡ് പെ​​​​​ട്രാ​​​​​യ​​​​​സി​​​​​ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ അം​​​​​ബാ​​​​​സ​​​​​ഡ​​​​​റാ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ​​​​​യെ​​​​​ന്നും ജോ​​​​​ണ്‍ ഹ​​​​​ണ്ട്സ്മാ​​​​​ൻ റ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അം​​​​​ബാ​​​​​നി പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തേ അ​​​​​ജ്ഞാ​​​​​ത ന​​​​​ന്പ​​​​​ർ എ​​​​​പ്സ്റ്റീ​​​​​ൻ ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു​​​​​ള്ള​​​​​തി​​​​​ന് മ​​​​​റ്റു സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ ഈ ​​​​​ന​​​​​ന്പ​​​​​റും അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യും ത​​​​​മ്മി​​​​​ൽ ആ​​​​​ദ്യം ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ങ്ങ​​​​​ൾ എ​​​​​സ്എം​​​​​എ​​​​​സ് രൂ​​​​​പ​​​​​ത്തി​​​​​ൽ കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്ന് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന 2017 ഫെ​​​​​ബ്രു​​​​​വ​​​​​രി 23ലെ ​​​​​സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. ഒ​​​​​രു സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ ത​​​​​ന്നെ സ്വ​​​​​യം പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ "ജെ​​​​​ഫ്രി’ എ​​​​​ന്ന സ​​​​​ന്ദേ​​​​​ശം ന​​​​​ന്പ​​​​​ർ കൈ​​​​​മാ​​​​​റു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​യി "നി​​​​​ങ്ങ​​​​​ളെ ക​​​​​ണ്ട​​​​​ത് ആ​​​​​സ്വ​​​​​ദി​​​​​ച്ചു’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

ഇ​​​​​തേ ഫ​​​​​യ​​​​​ലി​​​​​ൽ 2017 മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടി​​​​​ന് ഇ​​​​​രു​​​​​വ​​​​​രും കൈ​​​​​മാ​​​​​റു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​രം അ​​​​​ജ്ഞാ​​​​​ത​​​​​ന​​​​​ന്പ​​​​​ർ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി​​​​​യെ ഒ​​​​​രു ദ്വീ​​​​​പി​​​​​ലേ​​​​​ക്കു ക്ഷ​​​​​ണി​​​​​ക്കു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​വു​​​​​മു​​​​​ണ്ട്. "നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് ക​​​​​രീ​​​​​ബി​​​​​യ​​​​​നി​​​​​ലെ എ​​​​​ന്‍റെ ദ്വീ​​​​​പി​​​​​ലേ​​​​​ക്ക് സ്വാ​​​​​ഗ​​​​​തം. തീ​​​​​യ​​​​​തി​​​​​ക​​​​​ൾ മാ​​​​​ത്രം ന​​​​​ൽ​​​​​കു​​​​​ക’ എ​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ന് "സു​​​​​ൽ​​​​​ത്താ​​​​​നു​​​​​മാ​​​​​യി പ​​​​​ദ്ധ​​​​​തി ചെ​​​​​യ്യാം. ഇ​​​​​ന്ത്യാ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​നും സൈ​​​​​നി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മാ​​​​​യി വൈ​​​​​റ്റ് ഹൗ​​​​​സു​​​​​മാ​​​​​യി ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് നി​​​​​ങ്ങ​​​​​ളു​​​​​ടെ നിർദേശം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. "പ​​​​​ക​​​​​ര​​​​​മാ​​​​​യി എ​​​​​ന്തു​​​​​ന​​​​​ൽ​​​​​കും? പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്രം വേ​​​​​ണ്ട’ എ​​​​​ന്ന് അ​​​​​ജ്ഞാ​​​​​ത​​​​​ന്പ​​​​​ർ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്പോ​​​​​ൾ "ഇ​​​​​ന്ത്യ​​​​​ൻ മാ​​​​​ർ​​​​​ക്ക​​​​​റ്റ് വാ​​​​​ട്ടെ​​​​​വ​​​​​ർ വ​​​​​ർ​​​​​ക്ക്സ്!’ എ​​​​​ന്നാ​​​​​ണ് അം​​​​​ബാ​​​​​നി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള ഉ​​​​​ത്ത​​​​​രം.

മോ​​​​​ദി​​​​സ​​​​​ർ​​​​​ക്കാ​​​​​ർ 2014ൽ ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ന​​​​​യ​​​​​ത്തി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​രു​​​​​മാ​​​​​യി സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ലൈം​​​​​ഗി​​​​​ക കു​​​​​റ്റ​​​​​വാ​​​​​ളി എ​​​​​പ്സ്റ്റീ​​​​​ൻ പ​​​​​ങ്കുവ​​​​​ഹി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം കോ​​​​​ണ്‍ഗ്ര​​​​​സ് ദേ​​​​​ശീ​​​​​യ വ​​​​​ക്താ​​​​​വ് പ​​​​​വ​​​​​ൻ ഖേ​​​​​ര​​​​​യും ആ​​​​​രോ​​​​​പി​​​​​​ച്ചി​​​​​രു​​​​​ന്നു.

Leader Page

പ്രതീക്ഷയിലും ആശങ്ക! രാഷ്‌ട്രീയവും കത്തുന്നു

പ്ര​​​തീ​​​ക്ഷ, പ്ര​​​ത്യാ​​​ശ, അ​​​നി​​​ശ്ചി​​​ത​​​ത്വം, ആ​​​ശ​​​ങ്ക തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​മ്മി​​​ശ്ര പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഒ​​​പ്പു​​​വ​​​ച്ച വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​തി​​​വു​​​പോ​​​ലെ, ആ​​​ദ്യം പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​രാ​​​റി​​​ന്‍റെ പേ​​​രി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ വ​​​ൻ ​പ്ര​​​തി​​​ഷേ​​​ധം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​ട്രീ​​യ വി​​​വാ​​​ദ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​കും. ട്രം​​​പി​​​നു മു​​​ന്നി​​​ൽ മോ​​​ദി കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം വി​​​ളി​​​ച്ച "സ​​​റ​​​ണ്ട​​​ർ മോ​​​ദി’ വി​​​ളി​​​ക​​​ളു​​​ടെ അ​​​ല​​​യൊ​​​ലി ഉ​​​ട​​​നെ അ​​​ട​​​ങ്ങി​​​ല്ല.

ഇ​​​ന്ത്യ- യു​​​എ​​​സ് വ്യാ​​​പാ​​​രക്ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ പു​​​ക​​​ഴ്ത്താ​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും അ​​​ണി​​​നി​​​ര​​​ന്ന​​​പ്പോ​​​ൾ, മോ​​​ദി പൂ​​​ർ​​​ണ​​​മാ​​​യും ട്രം​​​പി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ഗോ​​​ള രാ​​ഷ്‌​​ട്രീ​​​യ, സാ​​​ന്പ​​​ത്തി​​​ക ക്ര​​​മം മാ​​​റ്റി​​​യെ​​​ഴു​​​തു​​​ന്ന ട്രം​​​പി​​​ന്‍റെ സ​​​മ്മ​​​ർ​​​ദങ്ങ​​​ൾ​​​ക്കു വ​​​ഴ​​​ങ്ങി ഇ​​​ന്ത്യ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ൾ ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ശരിയാണെങ്കിൽ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ട്രം​​​പി​​​ന്‍റെ​​​യും തു​​​ട​​​ർ​​​ന്നു മോ​​​ദി​​​യു​​​ടെ​​​യും സ​​മൂ​​ഹ​​മാ​​​ധ്യ​​​മ ട്വീ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ​​യാ​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​രാ​​​ർ രാ​​​ജ്യ​​​വും ജ​​​ന​​​ങ്ങ​​​ളും അ​​​റി​​​ഞ്ഞ​​​തെ​​​ന്ന​​​തും വി​​​വാ​​​ദ​​​മാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണി​​​തെ​​​ന്ന​​​തു പ്ര​​​ശ്ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം വർധിപ്പിക്കുന്നു.

സ്വ​​​യം​​​ഭ​​​ര​​​ണ​​​ത്തി​​​നെ​​​ന്തു പ​​​റ്റി?

വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മു​​​ത​​​ൽ ഇ​​​ന്ത്യ റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്ന് എ​​​ണ്ണ വാ​​​ങ്ങ​​​രു​​​തെ​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​നി​​​ന്ന് വാ​​​ങ്ങു​​​മെ​​​ന്നും മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും പ​​​റ​​​യു​​​ക​​​യും ചെ​​​യ്ത​​​തി​​​ന്‍റെ അ​​​രു​​​താ​​​യ്മ​​​യും നാ​​​ണ​​​ക്കേ​​​ടും മ​​​റ​​​യ്ക്കാ​​​ൻ കേ​​​ന്ദ്രം പ്ര​​​യാ​​സ​​​പ്പെ​​​ടും.

റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങി​​​ല്ലെ​​​ന്നു അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​ക​​​യ​​​റ്റ​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് ട്രം​​​പ് ഇ​​​ന്ത്യ​​​യു​​​ടെ പെ​​​ട്രോ​​​ളി​​​യം വാ​​​ങ്ങ​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് ഇ​​​ന്ന​​​ലെ പ​​​രി​​​ഹ​​​സി​​​ച്ച​​​തി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്കു പൂ​​​ജ്യം തീ​​​രു​​​വ. തി​​​രി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്ക് 18 ശ​​​ത​​​മാ​​​നം തീ​​​രു​​​വ. ഇ​​​തു സ​​​ന്തു​​​ലി​​​ത​​​വും ന്യാ​​​യ​​​വു​​​മ​​​ല്ല. റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​ത് നി​​​ർ​​​ത്താ​​​ൻ സ​​​മ്മ​​​തി​​​ച്ചെ​​​ന്ന ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യും ഇ​​​ന്ത്യ നി​​​ഷേ​​​ധി​​​ച്ചി​​​ല്ല. യു​​​എ​​​സി​​​ൽ​​നി​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​നി​​​ന്നും ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ എ​​ണ്ണ വാ​​​ങ്ങു​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തി​​​നോ​​​ടും പ്ര​​​തി​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​റാ​​​നി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തു നി​​​ർ​​​ത്തു​​​മെ​​​ന്നും ട്രം​​​പ് നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സ്വ​​​യം​​​ഭ​​​ര​​​ണ​​​ത്തി​​​ന് എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ന്യാ​​​യ​​​മാ​​​യ ഉ​​​ത്ത​​​രം പ​​​റ​​​യാ​​​ൻ കേ​​​ന്ദ്രം പ്ര​​​യാ​​​സ​​​പ്പെ​​​ടും. ഇ​​​ന്ത്യ​​​യെ മോ​​​ദി വി​​​റ്റു​​​വെ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്ന​​​ലെ ആ​​​രോ​​​പി​​​ച്ച​​​ത്.

സ​​​മ്മ​​​ർ​​​ദത്തി​​​നു വ​​​ഴ​​​ങ്ങ​​​രു​​​ത്

വി​​​ക​​​സി​​​ത​​​മാ​​​യ 27 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് കാ​​​ര്യ​​​മാ​​​യ ആ​​​ക്ഷേ​​​പം ഉ​​​യ​​​ർ​​​ന്നി​​​ല്ല. പ​​​ക്ഷേ അ​​​ത​​​ല്ല ഇ​​​ന്ത്യ- യു​​​എ​​​സ് വ്യാ​​​പാ​​​രക്ക​​​രാ​​​ർ. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​ന്ത്യ​​​യും ത​​​മ്മി​​​ൽ സ​​​മ​​​യ​​​വ്യ​​​ത്യാ​​​സം ഉ​​​ണ്ടെ​​​ങ്കി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ "ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ' ​​യു​​​ള്ള ക​​​രാ​​​ർ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ മു​​​ന്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ർ​​​ദത്തി​​​നു വ​​​ഴ​​​ങ്ങി​​​യി​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നാ​​​വ​​​ശ്യ സ​​​മ്മ​​​ർ​​​ദത്തി​​​നു വ​​​ഴ​​​ങ്ങു​​​ന്നു​​​വെ​​​ന്നും വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ട്രം​​​പ് ആ​​​ദ്യം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ക്ഷീ​​​ണം മാ​​​റി​​​യി​​​ട്ടി​​​ല്ല. 2025 മേ​​​യ് 10ന് ​​​ട്രം​​​പി​​​നു മോ​​​ദി കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണു വ്യാ​​​പാ​​​ര ക്കരാ​​​റി​​​ലും ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും ജ​​​യ​​​റാം ര​​​മേ​​​ശും ആ​​​രോ​​​പി​​​ച്ചു.

ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി ക​​​ർ​​​ഷ​​​ക​​​ർ

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ വൈ​​കു​​​ന്നേ​​​രം മ​​​ന്ത്രി ഗോ​​​യ​​​ൽ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ച് ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ മ​​​ന്ത്രി ഇ​​​ന്നു പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യേ​​​ക്കും. ക​​​രാ​​​റി​​​ന്‍റെ എ​​​ല്ലാ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​റി​​​യാ​​​ൻ രാ​​​ജ്യ​​​ത്തെ പൗ​​​ര​​ന്മാ​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ക​​​രാ​​​റു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​യാ​​​സ​​​മു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്നു​​​ള്ള കാ​​​ർ​​​ഷി​​​ക ഇ​​​റ​​​ക്കു​​​മ​​​തി ഉ​​​ദാ​​​ര​​​വ​​​ത്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് കൃ​​​ഷി സെ​​​ക്ര​​​ട്ട​​​റി ബ്രൂ​​​ക്ക് റോ​​​ളി​​​ൻ​​​സ് പ​​​റ​​​ഞ്ഞ​​​തി​​​ൽ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നും സം​​​ര​​​ക്ഷി​​​ച്ചു​​​വെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ച് ഉ​​​റ​​​പ്പു​​പ​​​റ​​​യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. ന​​​മ്മു​​​ടെ ന​​​ട്ടെ​​​ല്ലാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ബ​​​ലി​​​ക​​​ഴി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണം അ​​​പ​​​ക​​​ട​​​കര​​​​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള എം​​​പി​​​മാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്നു.

വി​​​സ്കി​​​യും ആ​​​ണ​​​വോ​​​ർ​​​ജ​​​വും

ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ആ​​​ണ​​​വോ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​ത്യേ​​​കം നി​​​യ​​​മം പാ​​​സാ​​​ക്കി. ദ് ​​​സ​​​സ്റ്റെ​​​യ്ന​​​ബി​​​ൾ ഹാ​​​ർ​​​നെ​​​സിം​​​ഗ് ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്മെ​​​ന്‍റ് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ എ​​​ന​​​ർ​​​ജി ഫോ​​​ർ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മിം​​​ഗ് ഇ​​​ന്ത്യ (ശാ​​​ന്തി) നി​​​യ​​​മം- 2025നു ​​​പി​​​ന്നി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ താ​​​ത്പ​​​ര്യ​​​വും ഉ​​​ണ്ടെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

മോ​​​ദി​​​യെ ഒ​​​പ്പ​​​മി​​​രു​​​ത്തി "താ​​​രി​​​ഫ് രാ​​​ജാ​​​വ്' എ​​​ന്നു ട്രം​​​പ് വി​​​ളി​​​ച്ച​​​ത് മ​​​റ​​​ക്കാ​​​റാ​​​യി​​​ല്ല. ഹാ​​​ർ​​​ലി ഡേ​​​വി​​​ഡ്സ​​​ണ്‍ പോ​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ട്രം​​​പ് എ​​​ടു​​​ത്തുപ​​​റ​​​ഞ്ഞു. ഇ​​​തി​​​നു​​ശേ​​​ഷം ര​​​ണ്ടു ഡ​​​സ​​​നി​​​ല​​​ധി​​​കം ഇ​​​ന​​​ങ്ങ​​​ളു​​​ടെ തീ​​​രു​​​വ ഇ​​​ന്ത്യ ബ​​​ജ​​​റ്റി​​​ൽ കു​​​റ​​​ച്ചു.

എൻജി​​​ൻ ശേ​​​ഷി 1,600 സി​​​സി​​​യി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളു​​​ക​​​ളു​​​ടെ തീ​​​രു​​​വ 50ൽ ​​നി​​​ന്ന് 30 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ച​​​ത് ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ർ​​​ബോ​​​ണ്‍ വി​​​സ്കി​​​യു​​​ടെ തീ​​​രു​​​വ 150ൽ ​​നി​​​ന്ന് 50 ശ​​​ത​​​മാ​​​ന​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ കു​​​റ​​​ച്ചു. ഇ​​​ന്ത്യ​​​ൻ വി​​​സ്കി നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ തീ​​​രു​​​വ 10 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ക്കി.

ജി​​​എം ര​​​ഹി​​​ത​​​ത്തി​​​ലും കു​​​രു​​​ക്ക്

ലോ​​​ക​​​മെ​​​ന്പാ​​​ടും നേ​​​രി​​​ടു​​​ന്ന തീ​​​രു​​​വ ഇ​​​ത​​​ര ത​​​ട​​​സ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് അ​​​മേ​​​രി​​​ക്ക പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. സ​​​സ്യ എ​​​ണ്ണ​​​ക​​​ൾ, ആ​​​പ്പി​​​ൾ, ചോ​​​ളം, മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളു​​​ക​​​ൾ, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ലു​​​ക​​​ൾ, പൂ​​​ക്ക​​​ൾ, പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​ർ, കാ​​​പ്പി, ഉ​​​ണ​​​ക്ക​​​മു​​​ന്തി​​​രി, വാ​​​ൽ​​​ന​​​ട്ട്, ല​​​ഹ​​​രി​​​പാ​​​നീ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ ഉ​​​യ​​​ർ​​​ന്ന താ​​​രി​​​ഫ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ, വ്യാ​​​പാ​​​രത​​​ട​​​സ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ് ട്രേ​​​ഡ് റെ​​​പ്ര​​​സ​​​ന്‍റേ​​റ്റീ​​​വ് (യു​​​എ​​​സ്ടി​​​ആ​​​ർ) റി​​​പ്പോ​​​ർ​​​ട്ട് വി​​​മ​​​ർ​​​ശി​​​ച്ചു.

ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​ന് ഇ​​​ന്ത്യ​​​ക്ക് 27 ശ​​​ത​​​മാ​​​നം പ​​​ര​​​സ്പ​​​ര തീ​​​രു​​​വ അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ൽ, പ​​​ന്നി​​​യി​​​റ​​​ച്ചി, മ​​​ത്സ്യോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് ജി​​​എം ര​​​ഹി​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ (ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത്) നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന് 20 ശ​​​ത​​​മാ​​​ന​​​വും യു​​​കെ 10 ശ​​​ത​​​മാ​​​ന​​​വും ജ​​​പ്പാ​​​ന് 24 ശ​​​ത​​​മാ​​​ന​​​വും ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യ്ക്ക് 25 ശ​​​ത​​​മാ​​​ന​​​വുമാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​വ. ചൈ​​​ന​​​യ്ക്ക് 54 ശ​​​ത​​​മാ​​​ന​​​വും വി​​​യ​​​റ്റ്നാ​​​മി​​​ന് 46 ശ​​​ത​​​മാ​​​ന​​​വും ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് 37 ശ​​​ത​​​മാ​​​ന​​​വും താ​​​യ‌്‌ല​​​ൻ​​​ഡി​​​ന് 36 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ക്ക് 32 ശ​​​ത​​​മാ​​​ന​​​വും ആ​​​ണെ​​​ന്ന​​​തി​​​ൽ ആ​​​ശ്വ​​​സി​​​ക്കാം.

National

രാ​ഷ്ട്രീ​യ​ത്തി​ലെ കു​ടും​ബ​വാ​ഴ്‌​ച അ​വ​സാ​നി​പ്പി​ക്ക​ണം; ആ​ഞ്ഞ​ടി​ച്ച് ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ​ത്തി​ലെ കു​ടും​ബ​വാ​ഴ്‌​ച അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും എം​പി​യു​മാ​യ ഡോ.​ശ​ശി ത​രൂ​ർ. കു​ടും​ബ​വാ​ഴ്‌​ച ജ​നാ​ധി​പ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. കു​ടും​ബ​മ​ഹി​മ​യ്ക്ക​ല്ല മ​റി​ച്ച് ക​ഴി​വി​നാ​യി​രി​ക്ക​ണം ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ ന​ൽ​കേ​ണ്ട​ത്.

പ്രോ​ജ​ക്ട് സി​ന്‍റി​ക്കേ​റ്റി​ൽ ഒ​ക്ടോ​ബ​ർ 31 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ കു​ടും​ബ വാ​ഴ്ച​യ്ക്ക് എ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം ഒ​രു കു​ടും​ബ ബി​സി​ന​സ് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ലേ​ഖ​നം.

കോ​ൺ​ഗ്ര​സി​ൽ നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബ​മെ​ന്ന പോ​ലെ രാ​ഷ്ട്രീ​യ രം​ഗ​ത്താ​കെ ഈ ​കു​ടും​ബ​വാ​ഴ്ച നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ അ​ധി​കാ​രം നി​യ​ന്ത്രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ശ​ക്തി​യും വേ​ണ്ടു​വോ​ള​മു​ണ്ടെ​ന്നും ഇ​ത് അ​ധി​കാ​ര​ത്തി​ലി​രു​ന്ന് സ​മാ​ഹ​രി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ ഈ ​ലേ​ഖ​നം ബി​ജെ​പി ബി​ഹാ​റി​ൽ ആ​യു​ധ​മാ​ക്കു​ക​യാ​ണ്.

ത​രൂ​ർ എ​ഴു​തി​യ ലേ​ഖ​നം കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ച്ചു.

 

Kerala

വി​ര​ട്ട​ലും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​മൊ​ക്കെ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

 

തി​രു​വ​ന​ന്ത​പു​രം: വി​ര​ട്ട​ലും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​മൊ​ക്കെ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​തു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നു കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലാ​യെ​ന്നാ​ണ്. താ​ൻ രാ​ഷ്ട്രീ​യ വി​ദ്വാ​നാ​ണെ​ന്ന് ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ താ​ൻ അ​ധ്വാ​നി​ക്കു​ന്ന ആ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​മ​ണ്‍​സെ​ൻ​സും കു​റ​ച്ചു ബു​ദ്ധി​യു​മു​ള്ള താ​ൻ ഹി​ന്ദു വി​ശ്വാ​സി​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ 18 ത​വ​ണ 18 പ​ടി​ക​യ​റി ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ൾ മാ​ർ​ക്സും ദാ​സ് ക്യാ​പി​റ്റ​ലും വാ​യി​ച്ചു ക​മ്മ്യൂ​ണി​സ്റ്റാ​കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ല.

പ​ക്ഷേ വി​ക​സ​ന കാ​ഴ്ച്ച​പ്പാ​ടു ത​നി​ക്കു​ണ്ടെ​ന്നും അ​തു​മാ​യാ​ണു താ​നും ബി​ജെ​പി​യും കേ​ര​ള​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നു കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം രാ​ഷ്ട്രീ​യ​മാ​യി കാ​ണ​രു​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ആ​രെ വി​ഡ്ഢി​യാ​ക്കാ​നാ​ണ് ഇ​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലാ​യെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡാ​ണ് അ​യ്യ​പ്പ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കേ​ണ്ട​തും അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കേ​ണ്ട​തും. എ​ന്നാ​ൽ അ​തെ​ല്ലാം ചെ​യ്യു​ന്ന​തു ദേ​വ​സ്വം മ​ന്ത്രി​യാ​ണ്.

ഹി​ന്ദു​വി​രു​ദ്ധ​ത പ​റ​യു​ന്ന സ്റ്റാ​ലി​നെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​തി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു മ​റ്റൊ​രു അ​ജ​ണ്ട​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു കു​റ​ച്ചു മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണി​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

പ​രി​പാ​ടി​യെ​പ്പ​റ്റി ബി​ജെ​പി​യ്ക്ക് ആ​ക്ഷേ​പ​മി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു ന​ട​ക്ക​ട്ടെ. ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്കാ​യി ഒ​ന്നും ചെ​യ്യാ​ത്ത​വ​രാ​ണു ദേ​വ​സ്വം​ബോ​ർ​ഡും സ​ർ​ക്കാ​രും. എ​ന്നാ​ൽ പ​ന്പ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഹി​ന്ദു​വി​നെ​തി​രെ നി​ല​പാ​ടെ​ടു​ക്കു​ക​യും പ​ര​സ്യ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​താ​ണു പ്ര​ശ്നം.

ഹി​ന്ദു​മ​ത വി​ശ്വാ​സം വൈ​റ​സ് എ​ന്നു പ​റ​ഞ്ഞ സ്റ്റാ​ലി​നും അ​യ്യ​പ്പ​ഭ​ക്ത​രെ ദ്രോ​ഹി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​വി​ടെ പോ​കാ​ൻ പാ​ടി​ല്ല. ഇ​രു​വ​രും പ​ങ്കെ​ടു​ത്താ​ൽ അ​ത് അ​യ്യ​പ്പ​ഭ​ക്ത​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു അ​യ്യ​പ്പ​സം​ഗ​മം ആ​രാ​ധ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്. മു​ഖ്യ​മ​ന്ത്രി വി​ശ്വാ​സി​യ​ല്ല. ഭ​ക്ത​രെ ബ​ഹു​മാ​നി​ക്കു​ന്ന ഭ​ക്ത​ർ​ക്കു​വേ​ണ്ടി​യു​ള്ള സ​മ്മേ​ള​നം ആ​ണെ​ങ്കി​ൽ അ​വി​ടേ​ക്കു സ്റ്റാ​ലി​നെ​യും ഡി​എം​കെ​യും ക്ഷ​ണി​ക്കാ​ൻ പാ​ടി​ല്ല.

വി​ശ്വാ​സി അ​ല്ലാ​ത്തൊ​രു മു​ഖ്യ​മ​ന്ത്രി​യ​ല്ല ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ സം​സാ​രി​ച്ച ഏ​തെ​ങ്കി​ലും നേ​താ​വി​നെ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ധൈ​ര്യ​മു​ണ്ടോ​യെ​ന്നും രാ​ജീ​വ് ചോ​ദി​ച്ചു.

Latest News

Corehub Up